മൂവാറ്റുപുഴ : ഡോ.മാത്യു കുഴല്നാടന് എംഎല്‍എയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിരിക്കുന്ന ‘ സ്പര്‍ശം ‘ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. പാറായി റസിഡെന്സിയില് വൈകിട്ട് അഞ്ചുമണിക്ക് ഡോക്ടര്‍ ശശി തരൂര്‍ എംപി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ.മാത്യു കുഴല്നാടന് എം എല്‍ എ സ്പര്‍ശം പദ്ധതിയുടെ വിശദീകരണം നടത്തും.
സ്പര്‍ശം പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വിഭാഗം ആളുകളെ ആയി വര്‍ഷംതോറും എംഎല്‍എ ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി എംഎല്‍എയുടെ ആദ്യവര്‍ഷം ആശാ വര്‍ക്കര്‍മാരെയാണ് ഏറ്റെടുത്തിരുന്നത്. രണ്ടാം വര്‍ഷം അംഗനവാടി ജീവനക്കാരെയാണ് ഏറ്റെടുക്കുന്നത്. ഉദഘാടനാനന്തരം ശശിതരൂരും, മാത്യു കുഴല്‍നാടനും അംഗനവാടി ജീവനക്കാരുമായി സംവദിക്കും. ഇവിടെ ഉയരുന്ന ആവശ്യങ്ങള്‍ പാര്‍ലമെന്റിലും നിയമസഭയിലും ഇരുവരും ഉന്നയിക്കും. ചടങ്ങില്‍ വിവിധ ജനപ്രതിനിതികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.


