പ്രകൃതി ദുരന്തങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണ്. ഈ സന്ദര്‍ശനങ്ങളുടെ ഫലം ദുരിത ബാധിതര്‍ക്ക് ലഭിക്കണമെങ്കില്‍ എത്ര നാള് കാത്തിരിക്കണമെന്ന് യാതൊരു ഉറപ്പുമില്ല. മാത്രവുമല്ല മിക്കവാറും സഹായം ലഭിക്കാറുമില്ല. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു മാത്യു കുഴല്‍നാടന്റെ സന്ദര്‍ശനവും ദുരിത ബാധിതര്‍ക്കുള്ള ഉറപ്പും.
ഒന്നാം വാര്‍ഡിലെ പുന്നമറ്റത്ത് മാര്‍ക്കരയില്‍ വീട്ടില്‍ മേരി ഏലിയാസിന്റെ വീടാണ് പൂര്‍ണ്ണമായി തകര്‍ന്നത്. അഞ്ചു വര്‍ഷത്തിന് മുമ്പ് ഭര്‍ത്താവു മരിച്ചതോടെ മകളെയും സുഖമില്ലാത്ത ഭര്‍തൃസഹോദരിയേയും പോറ്റാനായി ആക്രികടയില്‍ ദിവസ വേതനത്തിന് ജോലിനോക്കുകയാണ് മേരി. മറ്റാരും സഹായിക്കാനില്ലാത്ത മേരിയുടെ വീടും പൂര്‍വ്വ സ്ഥിതിയിലാക്കും.
മൂന്നു വീടുകളുടേയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഡോ. മാത്യു കുഴല്നാടന് പറഞ്ഞു. ദുരന്ത മുഖത്ത് സന്ദര്‍ശനം നടത്തി മടങ്ങുന്ന രാഷ്ട്രീയക്കാരുടെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമാവുകയാണ് മാത്യുവിന്റെ ഇടപെടല്‍. ചെറിയ കാര്യങ്ങള്‍ ആയാലും സമയ ബന്ധിതമായി നടപ്പിലാക്കുമെന്ന് മാത്യൂ പറഞ്ഞു. ഒന്നാംവാര്‍ഡില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് അജീഷും, രണ്ടില്‍ പഞ്ചായത്ത് അംഗം ജയിംസുകുട്ടിയും പതിനാലില്‍ മുന്‍ പഞ്ചായത്ത് അംഗം വിന്‍സന്റ് ജോസഫും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.