തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോട്ടയം വാഴൂരില്‍ നടക്കും.
ഇപ്പോള്‍ കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതികശരീരം ശനിയാഴ്ച രാവിലെ ഏഴിന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിക്കും.
ഉച്ചയ്ക്ക് രണ്ട് വരെ പാര്‍ട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്ര പുറപ്പെടും. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വാഴൂരിലെ വസതിയില്‍ നടക്കും.
ഇന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

