മൂവാറ്റുപുഴ: ചെങ്ങര കോളനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.. ചെങ്ങറയുടെ പൊതു വികസനത്തിനായി കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും അദേഹം പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്ത് ചെങ്ങറ കോളനിയില്‍ 20 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. ഇവിടുത്തെ നൂറോളം കുടുംബങ്ങള്‍ക്കാണ് നേരിട്ട് റോഡിന്റെ പ്രയോജനം ലഭിക്കുക.
പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, മെമ്പര്‍ മാരായ ഷെഫാന്‍ വി എസ് , ബിന്ദു ജോര്‍ജ് , അഷ്റഫ് മൊയ്തീന് സൗമ്യ ഫ്രാന്‍സിസ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ജോസ്. ജോര്‍ജ് മോനിപ്പിള്ളി, നൂഹ് പി.എം, ഇസ്മായില്‍ പരീത്, ജോജി ജോസ്, ജോമി മാനുവല്‍, രാജീവ്, കെ.പി. മുഹമ്മദ് കാഞ്ഞിരക്കാട്ട്, റിയാദ് വിഎം എന്നിവര്‍ സംസാരിച്ചു


