മൂവാറ്റുപുഴ: ലോട്ടറി ടിക്കറ്റിന്റെ വിലവർദ്ധനവിന് കാരണമായ ജിഎസ്ടി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി ഏജന്റസ് & സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.ജയപ്രകാശ് നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകും.
ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കച്ചേരിത്താഴത്ത് ചേരുന്ന ജില്ലാ സമാപനയോഗം സിഐടിയു ജില്ല പ്രസിഡന്റ് പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ സംഘാടകസമിതി ചെയർമാൻ സി.കെ. സോമൻ അധ്യക്ഷത വഹിക്കും. ജാഥ വൈസ് പ്രസിഡന്റ് വി.എസ്.മണി, മാനേജർ ടി.ബി.സുബൈർ, ജാഥാംഗങ്ങളായ എം.കെ.ബാലകൃഷ്ണൻ, ടി.എസ്.നിസ്താർ, പി.ജെ.മനോജ്, ജില്ല സെക്രട്ടറി പി.എസ്.മോഹനൻ, ജില്ല പ്രസിഡന്റ് കെ.എം.ദിലീപ്, നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ, സിപിഐഎം ഏരിയ സെക്രട്ടറി എം.ആർ.പ്രഭാകരൻ, സിഐടിയു ഏരിയ പ്രസിഡന്റ് എം.എ.സഹീർ എന്നിവർ സംസാരിക്കുന്നതാണ്. സംഘാടകസമിതി കൺവീനർ എം.എ.അരുൺ സ്വാഗതവും ട്രഷറർ ആർ. രാകേഷ് കൃതജ്ഞതയും പറയും.


