മുവാറ്റുപുഴ : അഴിമതിയില്‍ മുങ്ങിയ ഇടതു പക്ഷ സര്‍ക്കാരിനെതിരെ ശക്തമായ ജനഹിതമുണ്ടാകുമെന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ണ്ണ കടത്ത്,ലൈഫ് ഭവന പദ്ധതികളിലെ തട്ടിപ്പുകള്‍ക്കെതിരെ സാധാരണ ജനങ്ങള്‍ ശക്തമായ രീതിയില്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും പായിപ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ച ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യു ഡി എഫ് പായിപ്ര മണ്ഡലം സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ ചെയര്മാന് അഡ്വ: കെ എം സലിം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ സ്വാഗതം പറഞ്ഞു. കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്, കെ പി സി സി ജനറല്‍ സെക്രെട്ടറി അബ്ദുല്‍ മുത്തലിബ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ്, കെ എം പരീത്, ജോയ് മാളിയേക്കന്, പായിപ്ര കൃഷ്ണന്, യു ഡി എഫ് പായിപ്ര മണ്ഡലം ചെയര്മാന് എം പി ഇബ്രാഹിം, ജനറല്‍ കണ്‍വീനര്‍ അഡ്വ : എല്‍ദോസ് പോള്‍, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രെട്ടറി പി എച്ച് ഇല്യാസ്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളായ ഷാന്റി അബ്രഹാം, ഉല്ലാസ് തോമസ്, ബ്ളോക് സ്ഥാനാര്‍ഥികളായ കെ കെ ഉമ്മര്‍, റീന സജി, പഞ്ചായത്ത് സ്ഥാനാര്‍ഥികളായ വി ഇ നാസര്‍, മാത്യൂസ് വര്‍ക്കി, കെ എച്ച് സിദ്ധീഖ്, പി എ കബീര്‍, പി സി രാജന്, ഷാഫി മുതിരക്കാല, സിജി ഷമീര്‍, വിജി പ്രഭാകരന്, ശാലിനി, എം സി വിനയന്, ഖദീജ ശിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.


