അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ദേവഗിരിയില്‍ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഹെല്‍ത്ത് ആന്ഡ്ജെറിയാട്രിക് സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം റോജി എം. ജോണ്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.
പാലാട്ടി കൂനത്താന്‍ കൊച്ചുവറിയത് ദാനമായി നല്കിയ 10 സെന്റ് സ്ഥലത്ത് മൂന്ന് പതിറ്റാണ്ടുകളായി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ജീര്‍ണ്ണാവസ്ഥയിലായിരുന്ന കെട്ടിടം ഇടിഞ്ഞ് വീണ് ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ അടങ്കല്‍ മുപ്പത് ലക്ഷം രൂപയാണ്. ഇരുപത് ലക്ഷം രൂപ ഗ്രാമപഞ്ചായത്തും പത്ത് ലക്ഷം രൂപ ബ്ലോക്ക് ഗ്രാമപഞ്ചായത്തും വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ അദ്ധ്യക്ഷത വഹിച്ചു.

