കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപെട്ട് മൊഴിയെടുകാലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നടി ലീന മരിയ പോളിന് പൊലീസ് നോട്ടീസ് അയച്ചു. നിലവിൽ കേസിലെ പരാതിക്കാരി എന്ന നിലയിലാണ് മൊഴി എടുക്കുന്നത്.
ലീനി മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് പൂജാരി തന്നെയാണെന്ന് ഉറപ്പിക്കാന്‍ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ശബ്ദം തന്നെ ഇത് എന്ന് തിരിച്ചറിയുന്നതിനും, ലീനയുടെ സാമ്പത്തികവുമായി ബന്ധപ്പെട്ട വിവരങ്ങൾ എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതില്‍ വ്യക്തത വരുത്തുന്നതിനാണ് മൊഴിയെടുക്കുന്നത്.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിക്ക് ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പവൂരിലെ ഗുണ്ട നേതാവാണെന്നാണ് കണ്ടെത്തല്‍. ലീന മരിയ പോളിൻ്റെ സുഹൃത്ത് വഴി ആണ് വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് നിലവിൽ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിന് കൂടിയാണ് നടിയെ ഹാജരാകാൻ നോട്ടീസ് നൽകിയത്.

