ജൈവ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ആശയത്തെ ഉള്‍ക്കൊണ്ടു കൊണ്ട് പെരുമ്പാവൂര്‍ സാമുഹിക വന വല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസില്‍ പരിസ്ഥിതി ദിനാചരണം നടന്നു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാര്‍ ഉദ്ഘാടനം ഇലഞ്ഞി വൃക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗവും സ്കൂള്‍ മാനേജറുമായ പി.എ.മുഖ്താര്‍ അധ്യക്ഷനായിരുന്നു.
ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ സി.ആര് സിന്ധുമതി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ദോ മോസസ്, തണ്ടേക്കാട് ജമാഅത്ത് പ്രസിഡന്റ് സി.കെ.അബു, ജനറല്‍ സെക്രട്ടറി എം.കെ.ഷംസുദ്ദീന്, ട്രഷറര്‍ കെ.ബി ഷാജഹാന്, ഹെഡ്മാസ്റ്റര് വി.പി.അബൂബക്കര്‍ ,പി റ്റി എ പ്രസിഡന്റ് നിസാര്‍ മുഹമ്മദ്, കെ.എ.നൗഷാദ്, ഫോറസ്റ്റ് ഓഫിസര്‍മാരായ പി.എം കരീം, കെ.എസ് വിനോദ് ,എം.കെ.ജയകുമാര്‍, പി.ഡി ഐസക്, ജോയി എന്നിവര്‍ നേതൃത്വം നല്കി.


