കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനി സിഎംആര്‍എലില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ അന്വേഷണം തുടങ്ങി. സിഎംആര്‍എലിന്റെ ആലുവയിലെ ഓഫീസില്‍ എസ്എഫ്ഐഒ റെയ്ഡ് നടക്കുകയാണ്.
ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധന നടത്തുന്നത്. മുന്‍കൂട്ടി അറിയിക്കാതെ എത്തിയ അന്വേഷണസംഘം കമ്പനി ജീവനക്കാരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്.
രാവിലെ ഒന്‍പതിന് ആരംഭിച്ച ഇപ്പോഴും തുടരുകയാണ്. എക്സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടുകളാണ് എസ്എഫ്ഐഒ അന്വേഷിക്കുക.
എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒയുടെ അന്വേഷണ പരിധിയില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉള്‍പ്പെടും.