മൂവാറ്റുപുഴ: മണ്ഡലതല നവ കേരള സദസ്സിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ആണ് സംഘാടകസമിതി ഓഫീസ് പ്രവർത്തിക്കുന്നത്.
യോഗത്തിൽ മൂവാറ്റുപുഴ മണ്ഡലതല സംഘാടകസമിതി ചെയർമാൻ എൽദോ എബ്രഹാം അധ്യക്ഷനായി, മുൻ എംഎൽഎ ബാബു പോൾ, കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡൻറ് പി എം ഇസ്മയിൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എൻ അരുൺ, മുൻ മൂവാറ്റുപുഴ നഗരസഭ മുൻ ചെയർമാൻമാരായ യു ആർ ബാബു, എം എ സഹീർ, മേരി ജോർജ്, ഉഷ ശശിധരൻ, മൂവാറ്റുപുഴ
നഗരസഭ കൗൺസിലർമാരായ ആർ രാകേഷ്, കെ ജി അനിൽകുമാർ, നെജില ഷാജി, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് വി കെ ഉമ്മർ, എസ്എൻഡിപി മൂവാറ്റുപുഴ യൂണിയൻ പ്രസിഡൻറ് വി കെ നാരായണൻ, സംഘാടക സമിതി ഭാരവാഹികളായ ഷാജി മുഹമ്മദ്, കെ പി രാമചന്ദ്രൻ, എം ആർ പ്രഭാകരൻ, കെ എ നവാസ്, ജോളി പൊട്ടയ്ക്കൽ, സജി ജോർജ്, പി എം ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.


