എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലെ പരാതി പരിഹാര അദാലത്ത് ‘സഫലം’ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തി. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 87 പരാതികള്‍ പരിഗണിച്ചു. 73 പരാതികള്‍ക്ക് പരിഹാരം കണ്ടെത്തി. 14 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി കൈമാറി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സാബു.കെ. ഐസക്, ദുരന്തനിവാരണം ഡപ്യൂട്ടി കളക്ടര്‍ എന്‍.ആര്. വൃന്ദാദേവി, പറവൂര്‍ തഹസില്‍ദാര്‍ ഹാരിഷ് എം.എച്ച്, അഡീഷണല്‍ തഹസില്‍ദാര്‍ ആംബ്രോസ് കെ. എന്നിവര്‍ പങ്കെടുത്തു.

