മൂവാറ്റുപുഴ: ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ്, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മാത്രമുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നിരാമയ ഇന്‍ഷുറന്‍സ് എന്നിവ നേടുന്നതിനുള്ള അദാലത്ത് 12 ന് രാവിലെ 10 മണിക്ക് മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടക്കും. സാമൂഹ്യ സുരക്ഷ മിഷന്, ജോക്കുട്ടന് ആന്റ് ജോഷ്വ ഫൗണ്ടേഷന്, ലയണ്‍സ് ക്ലബ്ബ്, പരിവാര്‍ എന്നിവയുടെ കൂടി സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജോക്കുട്ടന് ഫൗണ്ടേഷന് സെക്രട്ടറി അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്, പരിവാര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിന്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബിനോയി കെ.ജെ, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എ.ആര്. ബാലചന്ദ്രന്, എല്‍.എല്‍.സി കണ്‍വീനര്‍ എലിസബത്ത് ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും. ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ഏകീകൃത തിരച്ചറിയല്‍ കാര്‍ഡാണ് യു.ഡി.ഐ.ഡി കാര്‍ഡ്. അതുപോലെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് മാത്രമുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് എടുക്കുന്നതിനും നിരാമയ ഇന്‍ഷുറന്‍സ് എടുക്കുകയോ പുതുക്കുകയോ ചെയ്യുന്നതിനും ക്യാമ്പില്‍ സൗകര്യമുണ്ടാകും. ആവശ്യമയ രേഖകളുമായി എത്തി ക്യാമ്പ് ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഭാരവാഹികളായ പ്രഫ. ജോസ് അഗസ്റ്റിന്, എ.ആര്. ബാലചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.