ബിജെപി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി ഓഫീസ് കമ്പ്യൂട്ടർ വത്കരണത്തിന് തുടക്കം കുറിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. ജയകൃഷ്ണൻ കമ്പ്യൂട്ടർ സ്വിച്ച് ഓൺ നിർവഹിച്ച ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. സി. ഷാബു അധ്യക്ഷനായി. ജനറൽ സെക്രെട്ടറിമാരായ കെ.പി.തങ്കുകുട്ടൻ, അരുൺ പി. മോഹൻ, ജില്ലാ സമിതി അംഗം എ.എസ്. വിജുമോൻ, മുൻസിപ്പൽ സമിതി പ്രെസിഡെന്റ് രമേഷ് പുളിക്കൻ എന്നിവർ പങ്കെടുത്തു.

