കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി രാഷ്ട്രിയ. വിവേചനം കാണിയ്ക്കുകയാണ് കമ്മറ്റി തീരുമാനങ്ങളില്‍. കൃത്രിമം കാണിച്ച് എല്‍ഡിഎഫ് മെംബര്‍മാരുടെ വാര്‍ഡുകളില്‍ തനത് ഫണ്ട് വിഹിതം നല്‍കാതെ രാഷ്ട്രിയ വിവേചനം കാണിയ്ക്കുയാണ് ഇത് പഞ്ചായത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് കൂടാതെ ഗവണ്മെന്റിന്റെ നിരവധി പദ്ധതികള്‍ ഇവിടെ അട്ടിമറിയ്ക്കുകയണ് ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്കിയ നിരവധി പേര്‍ക്ക് ഇപ്പോഴും വീട് നല്‍കിയിട്ടില്ല. തൊട്ടടുത്ത പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ പണി പൂര്‍ത്തിയാക്കിയപ്പോള്‍. ഇവിടെ നല്‍കിയത് വിരലില്‍ എണ്ണാവുന്നത് മാത്രമാണ് ഗവണ്മെന്റ് പദ്ധതികളായ. സുഭിക്ഷ. കേരളം പദ്ധതി ഇവിടെ നടപ്പിലാക്കിയില്ല. മഴക്കാല. മുന്നോടിയായി പുഴകളിലെ ചളിനീക്കം ചെയ്യുന്ന പ്രവര്‍ത്തന ങ്ങള് ഇവിടെ മാത്രം നടത്തയിട്ടില്ല എംഎല്‍എ നല്കുന്ന വികസന പദ്ധതികള്‍. ഇവിടെ നടപ്പിലാക്കാതെ അട്ടിമറിയ്കയാണ് കാലാവധി തീരാറായ തോട് കൂടി ഭരണ സമിതി കടുo വെട്ടാണ് നടത്തുന്നത് കുടിവെള്ള വിതരണം നേര്യമംഗലത്തെ പഞ്ചായത്ത് കടമുറികള്‍. ലേലം ചെയ്തതിലും ലൈസന്‍സ് നല്‍കുന്നതിലും എല്ലാം വലിയ അഴിമതിയാണ് നടക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ഭരണസമിതിയുടെ തെറ്റായ ഈ. പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ന്റെ നേതൃത്വത്തില്‍ പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സമരം സി.പി.എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ലാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.എം.ശിവന് അദ്ധ്യക്ഷത വഹിച്ചു. ജനതാദള്‍ (എല്‍.ജെ.ഡി.) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,എല്‍.ഡി.എഫ് നേതാക്കളായ ഷിബു പടപറമ്പത്ത്, പി.ടി.ബെന്നി,എബി മോന്മാത്യു, ബിജു തേങ്കോട്, എല്‍.ഡി.എഫ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.ഇ.ജോയി സ്വാഗതവും നൗഷാദ് ടി.എച്ച്. നന്ദിയും പറഞ്ഞു.


