കൊച്ചി : ലിനി നഴ്സിംഗ് സേവനത്തിന്റെ സമാനതകളില്ലാത്ത പ്രതീകംഛ മുഖ്യമന്ത്രി .എറണാകുളം ഗവ. നഴ്സിംഗ് സ്കൂള്‍ ശതാബ്ദി ആഘോഷം ‘ശത സ്മൃതി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നഴ്സിംഗ് മേഖലയുടെ വിലമതിക്കാനാവാത്ത പരിചരണം വളരെയധികം തിരിച്ചറിഞ്ഞ കാലമാണ് കടന്നു പോയത്. നിപയുടെയും കോവിഡിന്റെയും സമയത്ത് സ്വജീവന്‍ പോലും പണയപ്പെടുത്തി സേവനം അനുഷ്ടിച്ച് മലയാളിമനസ്സില്‍ ഇടം നേടിയവരാണ് നമ്മുടെ നഴ്സുമാര്‍.
നിപ വൈറസ് ബാധിതരെ ചികിത്സിച്ച് ജീവന് ത്യജിച്ച ലിനി നമ്മുടെ ഓര്‍മ്മയില്‍ ഉണ്ട്. നഴ്സിംഗ് സേവനത്തിന്റെ സമാനതകളില്ലാത്ത പ്രതീകമാണ് ലിനി. ഇത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ മേഖലയിലെ മികച്ച നഴ്സിനുള്ള അവാര്‍ഡിന് ലിനിയുടെ പേര് നല്കാന് സര്‍ക്കാര്‍ തയ്യാറായത്. ലിനിയെപ്പോലുള്ളവരുടെ അര്‍പ്പണബോധമാണ് നഴ്സുമാരില്‍ പ്രകടമാകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളായ നഴ്സുമാരുടെ വൈദഗ്ധ്യം, നൈപുണ്യം, കരുതല്‍, ദയാപൂര്‍വമായ പെരുമാറ്റം എന്നിവ ലോകപ്രശസ്തമാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി .