കൊച്ചി : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ സാംസ്കാരിക വേദിയായ സംസ്കാരയുടെ നേതൃത്വത്തില്‍ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സദസ്സ് പ്രശസ്ത കവിയും വാഗ്മിയും ആയ എന്‍.എസ് സുമേഷ് നാരായണന് ഉദ്ഘാടനം ചെയ്തു.
കെജി ഒ എ എറണാകുളം ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ബോബി പോള്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി കെ ഉണ്ണി, പുരോഗമന കലാസാഹിത്യസംഘം മേഖലാ സെക്രട്ടറി കെ ആര് വിജയകുമാര്‍, കെ ജി ഒ എ ജില്ലാ സെക്രട്ടറി എം എം മത്തായി, സംസ്കാര ജില്ലാ കണ്‍വീനര്‍ എം ജി മോഹനന്, കെ ജി ഒ എ ഏരിയ സെക്രട്ടറി ഡി ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.
സദസ്സിനോട് അനുബന്ധിച്ച് ചിത്രരചനയും കവിയരങ്ങും സംഘടിപ്പിച്ചു. കെ ജി ഒ എ ആലുവ ഏരിയ പ്രസിഡന്റ് പി കവിത, മൂവാറ്റുപുഴ ഏരിയ പ്രസിഡന്റ് സഖാവ് മനേഷ് എ കെ എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ചിത്രം വരച്ചു. സിന്ധു ഉല്ലാസ്, എന്‍ വി പീറ്റര്‍, ഡോക്ടര്‍ സലിം പി ആര്, സുമേഷ് ചന്ദ്രന് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.


