കായംകുളം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാങ്ങിനല്‍കാമെന്ന് വ്യാമോഹിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി പിടിയില്‍. ആലപ്പുഴ കുതിരപ്പന്തി കണിയാന്‍പറമ്പ് സായികൃപയില്‍ പൊന്നപ്പനാണ് (76) അറസ്റ്റിലായത്. കായംകുളം മേനാമ്പള്ളി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഇയാൾ ഇതേ പോലെ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. എന്നാൽ ആരും തന്നെ പരാതിയുമായി മുന്നോട്ടു വന്നിട്ടില്ലാത്തതിനാൽ ഇയാള്‍ വീണ്ടും ഇത് തുടരുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സി.ഐ വൈ. മുഹമ്മദ് ഷാഫി, എസ് ഐമാരായ ആനന്ദ് കൃഷ്ണന്, ജ്യോതികുമാര്‍, എ.എസ്. ഐമാരായ സോമരാജന് നായര്‍, നവീന്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസർമാരായ കണ്ണന്, റുക്സര്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.


