ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യദ്ധ മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി ബംഗളൂരില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കൊവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്കുവെന്ന് ആരോഗ്യവിഭാഗം അറിയിച്ചു

