കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ പിടിമുറുക്കിയിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് പിസി ജോര്‍ജ്. ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി ഒരു മണിക്കൂറില്‍ തിരുത്തി പറഞ്ഞു. കെസിബിസിയുടെയടക്കം പിന്തുണ ലഭിച്ചിട്ടും എന്ത് കൊണ്ട് ജോസ് കെസിബിസിയെ വരെ തള്ളി നിലപാട് മാറ്റി? ആരെയാണ് ജോസ് ഭയക്കുന്നത്?. രാമക്ഷേത്രത്തിന് സംഭാവന നല്‍കിയതിന് എല്‍ദോസ് കുന്നംപിള്ളിയെ ഭീഷണിപ്പെടുത്തിയതിനും പിന്നില്‍ ആരാണ്? എല്ലാവര്ക്കും അറിയാമെന്നും, എന്നാല്‍ ഇത് പറയാന്‍ ആരുടെയും നാവ് പൊങ്ങില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഒരിക്കല്‍ തീവ്രവാദത്തിനെതിരെ സംസാരിച്ചപ്പോള്‍ ഒരു സമുദായത്തിന്റെ മുഴുവന്‍ ശത്രുവായി മുദ്രകുത്തിയതും രാമക്ഷേത്രത്തിന് സംഭാവന കൊടുത്തപ്പോള്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതും ഇതേ ആളുകളാണെന്നും പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
പിസി ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘മതേതര കേരളം എന്ന് നമ്മള് അഭിമാനിക്കുന്ന ഈ നാട്ടില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ സംഭവിച്ച കുറച്ചു കാര്യങ്ങള്‍. ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി ഒരു മണിക്കൂറില്‍ തിരുത്തി പറഞ്ഞു. കെസിബിസിയുടെയടക്കം പിന്തുണ ലഭിച്ചിട്ടും എന്ത് കൊണ്ട് ജോസ് കെസിബിസിയെ വരെ തള്ളി നിലപാട് മാറ്റി? ആരെയാണ് ജോസ് ഭയക്കുന്നത്?
രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കിയ എല്‍ദോസ് കുന്നപ്പള്ളി എന്തുകൊണ്ട് കൊടുത്ത സംഭാവന തിരിച്ചു വാങ്ങി ? ആരാണ് എല്‍ദോയെ ഭീഷണിപ്പെടുത്തിയത് ? ആരോടാണ് എല്‍ദോ ഇതിന്റെ പേരില്‍ മാപ്പു പറഞ്ഞത് ? ഉത്തരം എല്ലാവര്ക്കും അറിയാം. പക്ഷെ പറയാന്‍ പലരുടെയും നാവു പൊങ്ങില്ല.
ജോസ് ഭയക്കുന്നതും, എല്‍ദോയെ ഭീഷണിപ്പെടിത്തിയതും ഒരേ നുകത്തില്‍ കെട്ടപ്പെട്ട ആളുകള്‍. വിശ്വാസ സംരക്ഷണ വിഷയത്തില്‍ പോരാടിയപ്പോള്‍, അതിന്റെ പേരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണച്ചപ്പോള്‍ എന്നെ ഊര് വിലക്കിയത് ഇതേ ആളുകള്‍
ഒരിക്കല്‍ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകള്‍ക്കുമെതിരെ സംസാരിച്ചപ്പോള്‍ എന്നെ ഒരു സമുദായത്തിന്റെ മുഴുവന്‍ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകള്‍. രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കിയപ്പോള് എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതും ഇതേ ആളുകള്‍ . ഈ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ കൂവി ഓടിക്കാന്‍ ശ്രമിച്ചതും ഇതേ ആളുകള്‍ എന്നിട്ടും ഈ നാടിന്റെ പേരാണ് രസം. ‘മതേതര കേരളം’. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്,’ പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.


