കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനം നാളെ സമാപിക്കും. ഇന്ന് നെടുംകുന്നം പഞ്ചായത്തിലാണ് പര്യടനം നടന്നത്. മാന്തുരുത്തിയില് നിന്ന് ആരംഭിച്ച പര്യടനം സി.വി. തോമസ്കുട്ടി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പഞ്ചായത്തില്‍ പര്യടനം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം ഒരുക്കി. നെടുംകുന്നം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസന മുരടിപ്പ് പല സ്വീകരണങ്ങളിലും വിഷയമായി. ചുറ്റുമതിലില്ല, ചോര്‍ന്നൊലിക്കുന്ന ഭക്ഷണപ്പുര, വേണ്ഖത്ര ശുചിമുറിയില്ല, ഹൈടെക് ക്ലാസ് മുറികളുടെ അപര്യാപ്തത തുടങ്ങി സ്കൂള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നാട്ടുകാര്‍ ഉന്നയിച്ചു.

നെടുംകുന്നം സ്കൂളിനെ രാജ്യാന്ത്യര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ജോസഫ് വാഴയ്ക്കന് പറഞ്ഞു. നിലം പൊടിഞ്ഞ കോളനിയില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീടുകളുടെ ശോചനീയാവസ്ഥ നാട്ടുകാര്‍ വിശദീകരിച്ചു. കോളനികളില്‍ സമഗ്ര വികസനം കൊണ്ടുവരുമെന്ന് സ്ഥാനാര്‍ത്ഥി ഉറപ്പുനല്‍കി.
പ്രദേശത്തെ ഖാദി ബോര്‍ഡ് കൈത്തറി വസ്ത്രനിര്‍മ്മാണ ശാലയിലെ സ്ത്രീ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. പുതുപ്പള്ളിപ്പടി, മനക്കര, തകിടി, അറിയറപ്പടി, തൊട്ടിക്കല്‍, മുഴുവന്ക്കുഴി, വെള്ളിമല, നിലംപൊടിഞ്ഞ, കങ്ങ, കവല, മുണ്ടുമല, നെടുമണി, ഇടത്തിനാട്ടുപടി, വെളിയംകുന്ന്, കുന്നിക്കാട്, പതിയ്ക്കല്പടി, കുളങ്ങര, പള്ളിപ്പടി, ചേലക്കൊമ്പ്, മിഷ്യന് തോപ്പ്, കാവുംനട തുടങ്ങി അന്‍പത്തിയെട്ട് കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി മാനങ്ങടിയില് സമാപിച്ചു.
തിരഞ്ഞെടുപ്പ് പര്യടന സമാപനത്തോടനുബന്ധിച്ച് മഹാബൈക്ക് റാലിയും നടന്നു. പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. സി.ടി. മജീദ് റാവുത്തര്‍, എബ്രഹാം ജോണ്സന്, റോയ് നെച്ചുക്കാട്ട്, ജോ തോമസ് പായിക്കാട്ട്, രവി സി. ചന്ദ്രന്, വര്‍ഗീസ് ആന്റണി, ബീന സി.ജെ., വേണുഗോപാല്‍, എബിന്‍സ് സ്കറിയ, സിബി വാഴൂര്‍, ഷിനുമോള്‍ ജോസഫ്, മേഴ്സി റെന്‍ എന്നിവര്‍ പര്യടനത്തിന് നേതൃത്വം നല്കി.


