തൊടുപുഴ: ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു. ജനുവരി 31 വരെയാണ് സന്ദര്‍ശകര്‍ക്കായി ഇടക്കി ഡാം തുറക്കുന്നതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സന്ദര്‍ന സമയം. ചെറുതോണി തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുളള ഗേറ്റിലൂടെയാണ് പ്രവേശനമെന്ന് മന്ത്രി അറിയിച്ചു.
ബുധനാഴ്ചകളില്‍ അവധിയായിരിക്കും. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്നതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്ട്രാണിക് ഉപകരണങ്ങള്‍ കര്‍ശനമായി അണക്കെട്ടിനകത്ത് നിരോധിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ക്യാമറ മൊബൈല്‍ ഫോണ്‍ എന്നിവ നിരോധിച്ചിരിക്കുന്നത്. ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കില്‍ ആറു കിലോമീറ്റര്‍ നടക്കണം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാര്‍ ഒരുക്കിയിട്ടുണ്ട്.
എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണ് ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിനായുളള ടിക്കറ്റ് നിരക്ക്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്കെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.


