മുവാറ്റുപുഴ: മുളവൂരിലെ ഏഴാം വാര്‍ഡ് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന സ്നേഹപൂര്‍വ്വം മുളവൂര്‍ എന്ന സംഘടന നാടിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ. സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട നിര്‍ദ്ധന കുട്ടികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണവും, നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള പ്രതിമാസ റേഷന്‍ സംവിധാനത്തിന്റെയും ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മാത്യു കുഴല്നാടന്.
കോവിഡ് പ്രതിസന്ധിയില്‍ 139 വീടുകളില്‍ സ്നേഹപൂര്‍വ്വം മുളവൂര്‍ സംഘടന ഭക്ഷ്യകിറ്റ് വിതരണം നടത്തി. കോവിഡ് ടെസ്റ്റിനു പോകാന്‍ വാഹനം ഇല്ലാതെ കഷ്ട്ടപെട്ട വാര്‍ഡ് നിവാസികളെ ആശുപത്രിയില്‍ എത്തിക്കാന്‍ സൗജന്യമായി വഹന സൗകര്യം ഒരുക്കി.
കോവിഡ് നെഗറ്റീവ് ആയ വീടുകളും സ്ഥാപനങ്ങളും വാര്‍ഡ് മെമ്പറും സംഘടനയുടെ രക്ഷാധികാരിയുമായ പി.എം. അസീസിന്റെ നേതൃതത്തില്‍ അണു നശീകരണം നടത്തി. കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി ടീച്ചേര്‍സ്, ആശ വര്‍ക്കേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളും പരിസരവും വൃത്തിയാക്കി മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവത്കരണവും നടത്തി. വാര്‍ഡിലെ നിര്ദ്ധരരും അര്‍ഹരുമായ 10 വീടുകളില്‍ പ്രതിമാസ പെന്ഷന് എത്തിച്ച് നല്‍കുന്നതിനും തുടക്കം കുറിച്ചു.
പ്രസിഡന്റ് മജീദ് മണ്ണായം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജന. സെക്രട്ടറി ഷെക്കിര്‍ കോട്ടക്കുടി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പി.എം. അസീസ് മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. പരീത്, മുസലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി എം.എം. സീതി, രക്ഷാധികാരിയായ പി.പി അഷറഫ്, കെ.എം. മുസ്തഫ, ട്രഷറര്‍ സമാന് കുന്നുംപ്പുറം വൈസ് പ്രസിഡന്റ്മാരായ ബിന്‍സ് വട്ടപ്പാറ, അജിംസ് കാട്ടുകുടി, ഷാജി പനക്കല്‍, ബിനോയ് പുത്തേത്ത്, സി.യു. ജോഷി, കെഎം അലിയാര്, വി.എ മക്കാര്‍, അജികുമാര്‍, മിനി, റഷിദ അഷറഫ്, മേരി, സുലൈഖ മക്കാര്‍, അജയന്, തോമസ് പുത്തേത്ത് എന്നിവര്‍ പങ്കെടുത്തു.


