തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇവിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറയുന്നത്.
സമീപത്തെ കടയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ലഹരിയെ സംബന്ധിച്ച തര്‍ക്കങ്ങളാണ് പരസ്യ ഏറ്റുമുട്ടലിന് കാരണമാക്കിയതെന്നാണ് കടയിലെ ജീവിനക്കാരന് പറയുന്നത്.
തുടര്‍ച്ചയായി ഏറ്റുമുട്ടമ്പോഴും പൊലീസ് ഇടപെടാത്തതിലും നാട്ടുകാര്‍ക്കും പ്രദേശത്തെ കച്ചവടക്കാര്‍ക്കും അതൃപ്തിയുണ്ട്. എന്നാല്‍ പരാതി ലഭിക്കാത്തതിനാണ് വിഷയത്തില്‍ ഇടപെടാത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


