ലൗ ജിഹാജ് നിലപാടില്‍ ജോസ് കെ. മാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദ്. പ്രകടന പത്രികയിലെ കാര്യങ്ങളാണ് ഘടക കക്ഷികള്‍ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണ്. ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം പറഞ്ഞു.
അതേസമയം, ലൗ ജിഹാദിനെക്കുറിച്ചുള്ള ജോസ് കെ. മാണിയുടെ പരാമര്‍ശത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. ജോസ് കെ. മാണിയുടെ പരാമര്‍ശത്തോട് മുഖ്യമന്ത്രിയും ഘടക കക്ഷികളും പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു.
ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്ക സഭ. കേരളത്തില്‍ ലൗജിഹാദ് ഉണ്ടോയെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. ജോസ് കെ. മാണിയുടെ പ്രതികരണം പ്രതീക്ഷയോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.