തിരുവനന്തപുരം: എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വോട്ട് ചെയ്യിക്കാന്‍ ചുമതലപ്പെടുത്തിയ പോളിംഗ് ഓഫീസര്‍ പക്ഷപാതമായി പെരുമാറുന്നുവെന്ന് കാട്ടി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫിന്റെ ചീഫ് തെരഞ്ഞെടുപ്പ് ഏജന്റ് ചെമ്പഴന്തി അനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ശനിയാഴ്ച പരാതി നല്കി.
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ വോട്ട് ഉള്ള ക്രമനമ്പര്‍ 253 ലെ ആമിന ഉമ്മാളിന് പോളിംഗ് ഓഫീസര്‍ മഞ്ജുള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്റെ പേരിന് നേരെ മാര്‍ക്ക് ചെയ്യിച്ചു വോട്ട് ചെയ്യിപ്പിക്കുകയും, ഇവരുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ ബിഎല്‍എ ബേബി, ബൂത്ത് പ്രസിഡന്റ് സുനില്‍ എന്നിവര്‍ അടുത്ത വോട്ടര്‍ ആയ ക്രമനമ്പര്‍ 322 ശ്രീധരന് വോട്ട് ചെയ്യാന്‍ ചെന്നപ്പോഴും പോളിംഗ് ഓഫീസര്‍ ആദ്യ വോട്ടറെ പ്രേരിപ്പിച്ചത് പോലെ രണ്ടാമത്തെ വോട്ടറെ കൊണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യിപ്പിച്ചു. തുടര്‍ന്ന് ഈ നടപടി ചോദ്യം ചെയ്ത ബിഎല്‍എ, ബൂത്ത് പ്രസിഡന്റ് എന്നിവരെ പോലീസിനെ കൊണ്ട് പുറത്താക്കിക്കുയായിരുന്നെന്ന് ആരോപണം.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ചെമ്പഴന്തി അനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.


