നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞാല്‍ കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനം പാര്‍ട്ടിക്ക് പുറത്തായിരിക്കും. സ്വന്തം പാര്‍ട്ടിയുടെയും, നേതാക്കന്മാരുടേയും മന്ത്രിമാരുടേയും പിന്തുണ നഷ്ടപെട്ട കടകംപള്ളി സുരേന്ദ്രന്റെ വാക്കുകള്‍ ആര് വിശ്വസിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാല്‍ ചോദിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നടത്തിയ വാഹന പ്രചരണത്തിനിയില് ലഭിച്ച സ്വീകരണങ്ങളില്‍ സംസാരിക്കുയായിരുന്നു ഡോ. എസ്.എസ് ലാല്‍.
ശബരിമല വിശ്വാസത്തില്‍ ആരുടേയും വോട്ടിന് വേണ്ടി സിപിഎം നിലപാട് മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിനെ എതിര്‍ത്ത് കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ കടകംപള്ളി കഴക്കൂട്ടത്ത് എത്തി പരസ്യമായ ക്ഷമാപണം നടത്തിയത്. അതിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി തള്ളിപ്പറഞ്ഞിട്ടും അതിനെതിരെ കടകംപള്ളി സുരേന്ദ്രന് ഇത് വരെ പ്രതികരിച്ചിട്ടില്ല.
അതിനിടയില്‍ ആണ് കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിസഭയില്‍ കടകംപള്ളിയുടെ സഹപ്രവര്ത്തകന് കൂടിയായ മന്ത്രി എം.എം. മണി എത്തിയത്. കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമാണ് ഖേദപ്രകടനത്തിന് സി.പി.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നയമെന്നും എം.എം മണി പറയുന്നത്. ഇങ്ങനെ പാര്‍ട്ടിയും കടകംപള്ളിയും രണ്ട് തട്ടില്‍ നില്ക്കുമ്പോള് കഴക്കൂട്ടത്തെ ജനത കടകംപള്ളിയെ തള്ളിക്കയുമെന്നും ഡോ. എസ്.എസ് ലാല്‍ പറഞ്ഞു.
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്നാണ് ദേശീയ മഹിള ഫെഡറേഷന് ജനറല്‍ സെക്രട്ടറിയായ ആനി രാജ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധി ലിംഗ സമത്വം അടിസ്ഥാനമാക്കിയുള്ളതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞത് കൊണ്ട് ഇടതുപക്ഷ നിലപാട് മാറില്ലെന്നും അവര്‍ പറയുമ്പോള്‍ ഈ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് കഴക്കൂട്ടത്ത് വന്ന് കേന്ദ്ര നേതാക്കല്‍ വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും ഡോ. എസ്.എസ് ലാല്‍ ആവശ്യപ്പെട്ടു.
അരുവിക്കരയില്‍ ഉപ തിരഞ്ഞെടുപ്പ് നടന്ന വേളയില്‍ പിണറായി വിജയന്റെ വാക്കുകളെ മറി കടന്ന് വിഎസിനെ പ്രചരണത്തിന് കൊണ്ട് വന്ന മുന്‍ മന്ത്രിയും ജില്ലാ സെക്രട്ടറിയുമായ എം. വിജയകുമാറിന്റെ അവസ്ഥായാകും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കടകംപള്ളി സുരേന്ദ്രന് പാര്‍ട്ടി നല്‍കുകയെന്നും ഡോ. എസ്.എസ്. ലാല്‍ പറഞ്ഞു.