പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റില്‍. കോതമംഗലം പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലിസുദ്യോഗസ്ഥരെ മര്‍ദിച്ച കുട്ടമംഗലം പിറക്കുന്നം മാറച്ചേരിയില്‍ വീട്ടില്‍ ജോണി (57) യെ അറസ്റ്റ് ചെയ്തു. ജോലി സ്ഥലത്ത് ചെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ജോണിയുടെ ഭാര്യ കോതമംഗലം സ്റ്റേഷനിലെത്തിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ജോണിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് എസ്.ഐ. വിശദാംശങ്ങള്‍ ചോദിക്കുന്നതിനിടയില്‍ ജോണി ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയുമായുരുന്നു. തടയാനെത്തിയ രണ്ട് പോലീസുദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു.
ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും, സ്റ്റേഷനില്‍ അക്രമം കാണിച്ചതിനും ജോണിക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


