മൂവാറ്റുപുഴ: കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ വാഴക്കുളം അഗ്രോ പ്രോസസിങ് കമ്പനി സന്ദര്‍ശിച്ചു. പൈനാപ്പിള്‍ കമ്പനിയുടെ പുനരുദ്ധാരണത്തിന് കേരള ബാങ്ക് സഹായിക്കുമെന്ന് ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഗോപി കോട്ടമുറിക്കല്‍ വാഴക്കുളം അഗ്രോ പ്രോസസിങ് കമ്പനിയില്‍ എത്തി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും പുരോഗതിക്ക് പൈനാപ്പിള്‍ കമ്പനിയുടെ വികസനം വഴി തെളിക്കും. വികസനത്തിന് ഒട്ടേറെ സാധ്യതകളുള്ള കമ്പനിക്ക് ആവശ്യമായ സഹായങ്ങളും വായ്പകളും നല്‍കുന്നതിനുള്ള നടപടികള്‍ കാലതാമസം കൂടാതെ ബാങ്ക് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചെയര്മാന് ഇ.കെ. ശിവന്, ഡയറക്ടര്‍മാരായ ഷാജു വടക്കന്‍, ജോളി പൊട്ടക്കല്‍, വി.എം. തമ്പി, എം.എം. ജോര്‍ജ് എന്നിവരുമായി ഗോപി കോട്ടമുറിക്കല്‍ ചര്‍ച്ച നടത്തി.