മൂവാറ്റുപുഴയില്‍ പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം നടപ്പിലാക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ഓക്സിജന്‍ ഗ്രാമങ്ങളിലേക്ക് പദ്ധതി വിജയകരമായി ഏകോപിപ്പിക്കുകയാണ്. ഇത് കൂടുതല്‍ പ്രദേശങ്ങളില്‍ നടപ്പിലാക്കും. മുഴുവന്‍ ഗ്രാമങ്ങളിലും പ്രവര്‍ത്തനം ഉടന്‍ സജ്ജമാകും. പദ്ധതിയുടെ ഭാഗമായി ആദ്യ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായതായും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
നിലവില്‍ 362 ഓക്സിജന്‍ ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. 87 എണ്ണം സര്‍ക്കാര്‍ സന്നദ്ധ സേവനരംഗത്തും 66 എണ്ണം ഗ്രാമീണ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലുമാണ് സജ്ജമാക്കിയത്. 209 എണ്ണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ 28 വെന്റിലേറ്ററുകള്‍ അനുവദിച്ചു. 21 എണ്ണം പൂര്‍ത്തിയായി. ഏഴ് എണ്ണത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ 200 ഓളം ഓക്സിജന്‍ ബെഡുകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ഓക്സിജന്‍ ബെഡുകളും 61 ഓക്സിജന്‍ കോണ്സന്റേറ്ററുകളുമാണ് അനുവദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 125 ഓക്സിജന്‍ ബെഡുകളുടെ നിര്‍മാണം മൂവാറ്റുപുഴ താലൂക്കാശുപത്രിയില്‍ പൂര്‍ത്തിയായി വരികയാണ്. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുതുതായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ 23 ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടറും 99 ഓക്സിജന്‍ ബെഡുകളും 51 ഓക്സിജന്‍ കോണ്‍സന്റേറ്ററും അനുവദിച്ചതായും എംഎല്‍എ പറഞ്ഞു. താലൂക്കാശുപത്രിയില്‍ 10 ഓക്സിജന്‍ ബെഡ് മാത്രമാണ് ഉണ്ടായിരുന്നത്. സ്വകാര്യ മേഖലയില്‍ 5 ല്‍ താഴെയും. മുന്‍പ് രണ്ട് വെന്റിലേറ്റര്‍ ഉണ്ടായിരുന്ന ഇവിടെ പുതിയതായി 28 വെന്റിലേറ്റര്‍ സ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാറില്‍ നിന്നും അനുവദിച്ച ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ഡി സെന്റലൈസ് വെന്റിലേറ്റര്‍ സ്ഥാപിക്കുന്ന ആദ്യ മണ്ഡലം കൂടിയാണ് മൂവാറ്റുപുഴ.
പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 8 ഓക്സിജന്‍ ബെഡും 6 ഓക്സിജന്‍ കോണ്‍സന്റേറ്ററും നല്കി. കല്ലൂര്‍ക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 20 ഓക്സിജന്‍ ബെഡും ഒര് ഓക്സിജന്‍ കോണ്‍സന്റേറ്ററും നല്കി. പോത്താനിക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 8 ഓക്സിജന്‍ ബെഡും 2 ഓക്സിജന്‍ കോണ്‍സന്റേറ്ററും നല്കി. ആരക്കുഴ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 30 ഓക്സിജന്‍ ബെഡും 1 ഓക്സിജന്‍ കോണ്‍സന്റേറ്ററും നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയര്മാന് പിപി എല്‍ദോസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീര്‍, പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍എം ജോസഫ്, കല്ലൂര്‍ക്കാട് പഞ്ചായത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സീസ് തെക്കേക്കര, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് റാണി കുട്ടി ജോര്‍ജ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


