മൂവാറ്റുപുഴ: ഭാരതമാല പ്രോജക്ടിന് കീഴില്‍ എന്‍എച്ച് 85 ഗ്രീന്‍ഫീല്‍ഡ് ബിസ്നെസ് കോറിഡോര്‍ പദ്ധതി നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍പ് നിലവിലെ എന്‍.എച്ച് 85 നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി കത്ത് നല്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ടാണ് ഡീന്‍ കുര്യാക്കോസ് ആവശ്യങ്ങള്‍ ഉന്നയിച്ച് കത്ത് നല്‍കിയത്.
എറണാകുളം ജില്ലയിലെയും ഇടുക്കി ജില്ലയിലെയും ടൂറിസം വികസനത്തിനും കോലഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, മൂന്നാര്‍ തുടങ്ങിയ പട്ടണങ്ങളുടെയും പ്രാന്തപ്രദേശങ്ങളുടെയും വികസനത്തിന് സുപ്രധാന പങ്കുവഹിക്കുന്ന ഈ ഹൈവേ 24 മീറ്റര്‍ വീതിയില്‍ 4 വരിയായി കൊച്ചി മുതല്‍ മൂന്നാര്‍ വരെ നവീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
40 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന മൂവാറ്റുപുഴ, കോതമംഗലം എന്നീ രണ്ടു ബൈപാസുകളുടെ നിര്‍മ്മാണവും നാഷണല്‍ ഹൈവേ ഏറ്റെടുത്ത് അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.


