മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരക്ക് ഒക്കുപേന്‍സി നമ്പര്‍ ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമെടുക്കാത്ത മൂവാറ്റുപുഴ നഗരസഭ അതികൃതരുടെ നടപടിക്കെതിരെ മാര്‍ച്ച് നടത്തുമെന്ന് സമര സമതി. 25ന് രാവിലെ നഗരസഭ ഓഫീസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നാണ് സമരസമതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്. 25ന് രാവിലെ വെള്ളൂര്‍ക്കുന്നം ക്ഷേത്രത്തില്‍ നിന്നു ആരംഭിക്കുന്ന മാര്‍ച്ചിന് സിനിമ സീരിയല്‍ നടന് കൃഷ്ണകുമാര്‍, ഹിന്ദു ഐക്യവേദി ദേശീയ നേതാവ് അയ്യപ്പദാസ് എന്നിവര്‍ നേതൃത്വം നല്‍കും.
എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, വി.എസ്.എസ്, കെ.പി.എം.എസ്. തുടങ്ങി എല്ലാ മതസംഘടനകളും, ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രമുള്‍പ്പടെയുള്ള വിവിധ ക്ഷേത്ര കമ്മിറ്റികളും ഭക്തജനങ്ങളും മാര്‍ച്ചില്‍ അണിനിരക്കും. 2012-ല്‍ നിര്‍മ്മാണം ആരംഭിക്കുകയും 2018- പൂത്തിയാക്കുകയും ചെയ്ത ഊട്ടുപുരക്കാണ് നഗരസഭ നമ്പര്‍ നല്‍കില്ലെന്ന് ശാഠ്യം പിടിക്കുന്നത്. അവ്യക്തമായ കാരണം ചൂണ്ടിക്കാട്ടി 2018 മുതല്‍ ക്ഷേത്ര ട്രസ്റ്റ് നമ്പര്‍ ലഭിക്കുന്നതിനുവേണ്ടി നല്കിയ അപേക്ഷകളെല്ലാം നഗരസഭ തള്ളികളയുകയായിരുന്നു. ഇതേതുടര്‍ന്ന 2019 ജൂണില്‍ സംസ്ഥാന സര്‍ക്കാരിന്റെ അദാലത്തില്‍ അപേക്ഷ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടിയ എല്ലാ നടപടികളും പൂര്‍ത്തികരിച്ച് 2021 ജൂണില്‍ നഗരസഭക്ക് സമര്‍പ്പിച്ചെങ്കിലും നഗരസഭ കനിഞ്ഞില്ല.
രണ്ട് മാസം കഴിഞ്ഞപ്പോള്‍ യാതൊരു കാര്യവും ഇല്ലാത്ത അപാകതകള്‍ ചൂണ്ടികാട്ടി ക്ഷേത്ര ട്രസ്റ്രിന് നഗരസഭ നോട്ടീസ് നല്കി. തുടര്‍ന്ന് ആസാദിക അമൃതഉത്സവ് പരാഹ അദാലത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചൂണ്ടികാട്ടി അപേക്ഷ നല്കുകയുണ്ടായി. ഇതേതടര്‍ന്ന് താലൂക്ക് ലീഘല് സമതിയുടെ ചെയര്‍മാനായ അഡീഷണല്‍ ജില്ലാ ജഡ്ജി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്കി. ക്ഷേത്ര ഊട്ടപുരയില്‍ അടുക്കള ഇല്ലാത്തതിനാല്‍ 2019- ലെ മുന്‍സിപ്പല്‍ അമന്‍മെന്റ് ബാധകമല്ലെന്നും പ്ലാനില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഗരസഭക്ക് സമര്പ്പിക്കുന്നമുറക്ക് സെക്രട്ടറിയോട് അപേക്ഷ പരിഗണിക്കുവാന്‍ ഉത്തരവ് നല്‍കിയെങ്കിലും അതും അംഗികരിക്കുവാന്‍ സെക്രട്ടറി തയ്യാറായില്ല.
ക്ഷേത്രം നല്കിയ അപേക്ഷ പരിഗണിക്കാതെ നഗരസഭ സെക്രട്ടറി കഴിഞ്ഞ ജനുവരിയല്‍ ജില്ലാ നഗരഗ്രാമാസൂത്രണ വകുപ്പിലേക്ക് അയച്ചു. തുടര്‍ന്ന് ജനുവരി അവസാനം സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരമാണെന്ന് ചൂണ്ടികാട്ടി ഗ്രാമാസൂത്രണ വകുപ്പ് മറുപടി നല്കു. ഇതും പരിഗണിക്കാതെ വന്നപ്പോള്‍ ക്ഷേത്ര അധികാരികള്‍ പൊലൂഷന്‍ കട്രോള്‍ ബോഡിനെ സമീപിച്ചു. ഇവരുടെ അനുമതി പത്രം കൂടി ലഭിച്ചത് നഗരസഭയില്‍ ഹാജരാക്കിയെങ്കിലും സെക്രട്ടറി നമ്പര്‍ തരുന്നതിനുള്ള നടപടി സ്വീകരിച്ചില്ല. എന്നാല്‍ ഇതുപരിഹരിക്കേണ്ട നഗരസഭ കൗണ്‍സിലും കണ്ണടച്ചതോടെയാണ് സമരവുമായി മുന്നോട്ടു വന്നതെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബി.ബി. കിഷോര്‍, സെക്രട്ടറി റ്റി.ഇ. സുകുമാരന്‍, ശ്രീകുമാരഭജനദേവസ്വം ക്ഷേത്രകമ്മറ്റി കണ്‍വീനര്‍ പി.വി.അശോകന്, എന്‍.എസ്.എസ്. താലൂക്ക് വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാര്‍, രഞ്ജിത് കലൂര്‍, എസ്. സന്തോഷ് കുമാര്‍, എന്‍. ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.