ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയെ അയോഗ്യനാക്കണമെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിഡിയോ സഹിതമാണ് പരാതി നല്‍കിയത്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എംഎം താഹിറാണ് പരാതിക്കാരന്.
തീവ്രവാദികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഹിന്ദു പെണ്‍കുട്ടികളെ സിറിയയിലേക്ക് കടത്തുന്നു എന്നായിരുന്നു സന്ദീപിന്റെ പരാമര്‍ശം. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സന്ദീപ് വാചസ്പതി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന്റെ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

‘ആര്‍ക്കും ആരേയും പ്രേമിക്കാം. പക്ഷെ മാന്യമായി ജീവിക്കണം. എന്നാല്‍ ഇവിടെ ചെയ്യുന്നത് എന്താ. നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് പെണ്‍കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്. അതിന് നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ടുപോവുകയാണ്. ഇത് ആരാ തടയേണ്ടത്. നമ്മുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? പറഞ്ഞാല്‍ പറയും മതേതരത്വം തടയുന്നെന്ന്. ഈ മതേതരത്വം എന്ന് പറഞ്ഞാല്‍ അത് നമ്മുടെ മാത്രം ബാധ്യതയാണ്. ഇങ്ങോട്ട് എന്തും ആവാം. അങ്ങോട്ട് തിരിച്ചു ചോദിച്ചാല്‍ മതേതരത്വം ഇല്ലെന്നാണ്. ഇതൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ആലോചിച്ചിട്ട് വോട്ട് ചെയ്യണം. ഇത് ഒരു അവസരമാണ്. ഇപ്പോള്‍ ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിക്കും. അതുകൊണ്ടാണ് ബിജെപിക്ക്, എനിക്കൊരു വോട്ട് തരണം എന്ന് ഞാന്‍ പറയുന്നത്. ഒറ്റത്തവണ മതി. അടുത്ത തവണ നിങ്ങള്‍ എനിക്ക് ചെയ്യണ്ട.’ സന്ദീപ് വാചസ്പതി പറഞ്ഞു.


