കാഞ്ഞിരപ്പള്ളി: ഗ്രാമഹൃദയങ്ങളെ ആവേശത്തിന്റെ ഉയരങ്ങളേറ്റി യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് മണിമലയില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. രാവിലെ 9ന് പഴയിടത്തു നിന്ന് ആരംഭിച്ച പര്യടനം പൂവത്തോലി, ചാരുവേലി, അമ്പാട്ട്കവല, കറിക്കാട്ടൂര്‍, പുലിക്കല്ല്, മേലേല്ക്കവല, ആലപ്ര, പൊന്തന്‍പുഴ, മുക്കട, കൂവാക്കാവ്, ആലയംകവല എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി റബ്ബര്‍ ബോര്‍ഡ് കവലയില്‍ സമാപിച്ചു.
അവസരം ലഭിച്ചാല്‍ മണിമല കുടിവെള്ള പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന് പറഞ്ഞു. മൂന്ന് പഞ്ചായത്തുകളുടെ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാകുന്ന മണിമല പദ്ധതിക്കുവേണ്ടി പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഒന്നര പതിറ്റാണ്ടു പിന്നിട്ടിട്ടും പദ്ധതി ഇന്നും അനിശ്ചിതമായി നീളുന്നത് ജനപ്രതിനിധിയുടെ അലംഭാവമോ കഴിവുകേടോകൊണ്ടാണെന്ന് ജോസഫ് വാഴയ്ക്കന് ആരോപിച്ചു.

യു.ഡി.എഫ്. മണ്ഡലം ഭാരവാഹികളായ ജേക്കബ് തോമസ്, മനോജ് തോമസ്, ഹനീഫ മാടക്കാലില്‍, പി.ബി. മോഹനന് എന്നിവരുടെ നേതൃത്വത്തില്‍ വാദ്യഘോമേളങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയുടെ പര്യടനത്തെ അനുഗമിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം നിരവധി പേര് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി. ജോസഫ് കുഞ്ഞ്, സി.വി. തോമസ്കുട്ടി, അബ്ദുള്‍ അസീസ് ആലപ്ര, തോമസ് കുന്നപ്പള്ളി, ജയിംസ് കരോട്ടുപാറ, സിബി വാഴൂര്‍, സാലു പി. മാത്യു, റജി ചൂരപ്പടി, മിനി മാത്യു, ബോബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. നാളെ കങ്ങഴ പഞ്ചായത്ത് പ്രദേശത്ത് പര്യടനം നടത്തും.


