തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന സമരങ്ങള്‍ നേരിടുന്നതില്‍ സജീവമായിരുന്നു എസിപി. അസിസ്റ്റന്റ് കമ്മീഷണറുടെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണമാണെന്ന് അരോഗ്യവകുപ്പ് അറിയിച്ചു. കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സമ്പര്‍ക്കമുണ്ട് ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്ത് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ എം.എല്‍.എമാരായ ഷാഫി പറമ്പലിനെയും ശബരിനാഥിനെയും അറസ്റ്റ് ചെയ്തത് ഇദ്ദേഹമാണ്.
ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ഇദ്ദേഹം എത്തിയിരുന്നു. അതേസമയം, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണരുടെ ഗണ്‍മാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മീഷണര്‍ നിരീക്ഷണത്തിലാണ്.


