മൂവാറ്റുപുഴ: മൂവാറ്റുപുഴ വാലി ജലസേജന പദ്ധതിയുടെ രണ്ടാര്‍ ബ്രാഞ്ച് കനാലില്‍ മണ്ണിടിഞ്ഞ് റോഡും, ചപ്പാത്തും അപകടാവസ്ഥയിലായി. ആവോലി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ രണ്ടാര്‍ ബ്രാഞ്ച് കനാലില്‍ നിന്ന് ജലം പുഴയിലേക്ക് ഒഴുകുന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചല്‍ ഉണ്ടായത്, രണ്ടാര്‍കര കടത്ത്കടവ് റോഡിന്റെ കുറുകെ കനാലില്‍ നിന്ന് ജലം ഒഴുകിപ്പോകാനുള്ള ചപ്പാത്ത് നെടുകെ പിളരുകയും, പുഴയോട് ചേര്‍ന്ന് ഉള്ള കോണ്‍ക്രീറ്റ് സ്ലാവ് പൂര്‍ണമായും തകരുകയും ചെയ്തു.
രണ്ടാര്‍ കടത്ത് കടവ്, രാജീവ് കോളനി പമ്പ് ഹൗസ് എന്നിവിടങ്ങളിലേക്ക് ഉള്ള റോഡാണ് അപകടത്തിലായത്. മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗം യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. തകര്‍ന്ന ഭാഗം എത്രയും പെട്ടെന്ന് പുനര്‍നിര്‍മിക്കാന്‍ എം.വി.ഐ.പി അതികൃതിരേട് ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് രണ്ടാര്‍കര ശാഖാ പ്രസിഡന്‍് കെ.എം അഷറഫിന്റെ നേത്രത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.


