ഇടുക്കി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് പിജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയി. കരിങ്കുന്നത്ത് ജോസഫ് പങ്കെടുത്ത പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും ചേര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തത്.
ഇതിനെ തുടര്‍ന്നാണ് എംഎല്‍എ നിരീക്ഷണത്തില്‍ പോയത്. നിരീക്ഷണത്തിലായതിനാല്‍ അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കിയതായി എംഎല്‍എ അറിയിച്ചു.


