ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്തല്‍ പ്രധാന പ്രതി പിടിയില്‍. വിഷു ദിനത്തില്‍ പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍ വച്ച് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ചെങ്ങമനാട് കുന്നുകര കൊല്ലംപറമ്പില്‍ വീട്ടില്‍ നൗഷര്‍ (നൗഷാദ് 41) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയയായിരുന്ന ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവാണ് പിടികൂടിയിരുന്നത്.
വാഹന ഡ്രൈവര്‍ സെല്‍വകുമാറിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കഞ്ചാവ് കടത്തിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഷര്‍ അറസ്റ്റിലാകുന്നത്. നൗഷറിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത് ഇതിനു വേണ്ട പണം മുടക്കിയതും ഇയാളാണ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.


