തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ എസ്എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ലോകപ്രശസ്തനായ ആരോഗ്യ വിദഗ്ദനാണ് ഡോക്ടര്‍ എസ്എസ് ലാലെന്നും അദേഹം വലിയ മുതല്‍ക്കൂട്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വകാര്യ ന്യൂസ് ചാനലിന് നല്കിയ ആഭിമുഖത്തിലാണ് ഡോക്ടര്‍ എസ്എസ് ലാലിനെ യുഡിഫ് മന്ത്രി സഭയില്‍ ആരോഗ്യ മന്ത്രിയാക്കുമെന്ന മുല്ലപപ്പള്ളിയുടെ പ്രസ്താവന. നൂറോളം രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോക്ടര്‍ എസ്എസ് ലാലിനെ കഴക്കൂട്ടത്തിനു ലഭിക്കുന്നത് വലിയൊരു മുതല്‍ക്കൂട്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.


