മുണ്ടേരി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി. കുമാരന് മാസ്റ്റര്‍ (80) നിര്യാതനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൂടാളി മേഖലാ പ്രസിഡണ്ട്, കണ്ണൂര്‍ താലുക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, എടക്കാട് ബ്ലോക്ക് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.
കണ്ണൂര്‍ സിറ്റി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. സംസ്കാരം 4 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.
ഭാര്യ: പരേതയായ എ. ശ്യാമള ടീച്ചര്‍. മക്കള്‍: എ.സി. അഭിലാഷ് (ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, പി.ആര്.ഡി) എ.സി. ദിവ്യ, എ.സി. അഭിജിത്ത് (മമ്പറം ഇന്ദിരാ ഗാന്ധി കോളേജ്)
മരുമക്കള്‍: അജയ് (ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ബാംഗ്ലൂര്‍), സീമ (അധ്യാപിക അഞ്ചരക്കണ്ടി ഹയര്‍ സെക്കന്ററി സ്കൂള്‍, റീഷ കുടുക്കി മെട്ട.

