തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ദുബായിയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്തെ വ്യത്യസ്ത വിമാനത്താവളങ്ങളില്‍ നിരവധിയാളുകളാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ പിടിയിലാകുന്നത്. കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് ശ്രമം പിടികൂടിയിരുന്നു.