കൊച്ചി മേയര്‍ സൗമിനി ജെയിന് സ്വയം നിരീക്ഷണത്തില്‍. നഗരസഭാ കൗണ്‍സിലര്‍ക്ക് രേഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഇടകൊച്ചി കൗണ്‍സിലര്‍ കെ.ജെ. ബേസിലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട മേയറും സെക്രട്ടറിയുമടക്കം ക്വാറന്റീനിലായത്.
അതേസമയം, പശ്ചിമകൊച്ചിയില്‍ ഇപ്പോഴും രോഗ വ്യാപന സാധ്യത വര്‍ധിക്കുകയാണ്. ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം തുടരുന്നതിനാല്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ എന്ന രീതിയില്‍ നിയന്ത്രണം തുടരാനാണ് തീരുമാനം. മുപ്പത് കുട്ടികള്‍ക്കടക്കം ഇന്നലെ 192 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 185 പേരും സമ്പര്‍ക്ക രോഗബാധിതരാണ്.
എറണാകുളം ജില്ലയില്‍ രോഗ വ്യാപന സാധ്യത ഏറെയുണ്ടായിരുന്ന ആലുവ മാര്‍ക്കറ്റ് അടക്കം ജില്ലയിലെ ജില്ലയിലെ വിവിധ മാര്‍ക്കറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ തുറക്കാന്‍ തീരുമാനമായി.


