മൂവാറ്റുപുഴ: സിപിഎം ആരക്കുഴ ലോക്കല്‍ കമ്മിറ്റി മൂഴി ജംഗ്ഷനില്‍ പുതിയതായി നിര്‍മ്മിച്ച ലോക്കല്‍ കമ്മിറ്റി ഓഫീസ് (എപി വര്‍ക്കി സ്മാരക മന്ദിരം) പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം പിന്നീട് നടത്തും.
മന്ദിരത്തില്‍ തുടങ്ങിയ ജന സേവന കേന്ദ്രം സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ഉദ്ഘാടനം ചെയ്തു.
ജനസേവന കേന്ദ്രത്തിന്റെ കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ സി എന്‍ മോഹനന് നിര്‍വ്വഹിച്ചു. എല്‍ഡിഎഫ് ആരക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലേയ്ക്ക് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിക്കുന്ന ഓണ്‍ലൈന്‍ ലിങ്ക് ജില്ലാ സെകട്ടേറിയറ്റ് അംഗം പി എം ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം ആര് പ്രഭാകരന് പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര് മുരളീധരന്, ലോക്കല്‍ സെക്രട്ടറി അഡ്വ. സാബു ജോസഫ് ചാലില്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ റ്റി എന്‍ മോഹനന്, കെ എന്‍ ജയപ്രകാശ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സിബി കുര്യാക്കോ, പി ആര് സജിമോന്‍, സി ആര് ജനാര്ദ്ദനന് എന്നിവര്‍ പങ്കെടുത്തു.
കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചാണ് ലളിതമായി ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. ജനസേവന കേന്ദ്രത്തില്‍ വൈ ഫൈ, ഇന്റര്‍നെറ്റ്, ഫോട്ടോ സ്റ്റാറ്റ്, ഡിറ്റിപി, ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും.


