മൂവാറ്റുപുഴ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും ബജറ്റിൽ കേരളത്തെ അവഗണിച്ചതിലും പ്രതിഷേധിച്ച് എൽഡിഎഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കേരള കോൺഗ്രസ് എം ഉന്നത അധികാര സമിതി അംഗം
ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി ബി ദേവദർശനൻ, മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജേക്കബ്, എൻസിപി മണ്ഡലം പ്രസിഡന്റ് ഇമ്മാനുവൽ പാലക്കുഴി, ഐഎൻഎൽ സംസ്ഥാന കമ്മിറ്റി അംഗം അലി മേപ്പാട്ട്, കേരള കോൺഗ്രസ് ബി നിയോജകമണ്ഡലം പ്രസിഡന്റ് അനിൽകുമാർ വാളകം സിപിഐ മൂവാറ്റുപുഴ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ കെ സുരേഷ്,പി എം ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
എൽഡിഎഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കേരള കോൺഗ്രസ് എം ഉന്നത അധികാര സമിതി അംഗം
ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു