തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടുന്നതിനായി അനുപമ നടത്തുന്ന നിരാഹാര സമരം ആറു ദിവസം പിന്നിട്ടു. അനധികൃതമായി ദത്തു നല്കിയ കുഞ്ഞിനെ ആവശ്യപ്പെട്ട് തിരുവനന്തപുരം ശിശു ക്ഷേമ സമിതി ഓഫീസിനു മുന്നിലാണ് അനുപമ നിരാഹാരമിരിക്കുന്നത്. 24 മണിക്കൂറും അനുപമയും കുഞ്ഞിന്റെ പിതാവും ഇവിടെ കഴിയുകയാണ്.
സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളും നേതാക്കളും രംഗത്തെത്തുന്നുണ്ട്. കുഞ്ഞിനെ തിരികെ കിട്ടുന്നതുവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു. അനധികൃത ദത്തിനു കൂട്ടുനിന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജെ.എസ്. ഷിജുഖാന്, സിഡബ്ല്യുസി ചെയര്‍പഴ്സന്‍ എന്‍.സുനന്ദ എന്നിവരെ സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു. നിര്‍ത്തിയിട്ട വാനിനുള്ളിലാണ് രാത്രികളില്‍ കഴിച്ചുകൂട്ടുന്നത്.


