കോട്ടയം പാമ്പാടി ഏഴാം മൈലില്‍ ഒരു വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. വീട്ടിനുള്ളില്‍ വെച്ചാണ് ഏഴാം മൈല്‍ സ്വദേശി നിഷാ സുനിലിനെ നായ കടിച്ചത്.
നായ വരുന്നത് കണ്ട് വീടിനുള്ളിലേക്ക് ഓടി കയറിയ നിഷയെ പിന്നാലെ വന്ന് കടിക്കുകയായിരുന്നു. സമീപ വാസികളായ മറ്റ് രണ്ട് പേര്‍ക്കും നായുടെ കടിയേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.


