മുവാറ്റുപുഴ: ഇറിഗേഷന്‍ ഓഫീസുകളില്‍ രണ്ട് മാസത്തോളമായി ശമ്പളം മുടങ്ങിയ ജീവനക്കാര്‍ക്ക് ആശ്വാസ നടപടി. എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ശമ്പളം അനുവദിച്ചു.
ജലവിഭവ വകുപ്പിന് കീഴിലുള്ള എം.വി.ഐ.പി മൂവാറ്റുപുഴ പ്രോജക്ട് സര്‍ക്കിള്‍ ഓഫീസിലും അതിനു കീഴിലുള്ള സബ്ഡിവിഷന് ഓഫീസുകളിലും MVIP പ്രൊജക്റ്റ് സര്‍ക്കിള്‍ പിറവം, മുളന്തുരുത്തി സബ് ഡിവിഷന്, കൂത്താട്ടുകുളം സബ്ഡിവിഷന് ഓഫീസുകളിലും അതോടൊപ്പം PVIP യുടെ വിവിധ ഓഫീസുകളിലും തുടര്‍ പ്രവര്‍ത്തന അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയായിരുന്നു.
പല ഓഫീസുകളിലും ഫെബ്രുവരി മാസത്തെ ശമ്പളം പോലും ലഭിച്ചിരുന്നില്ല. ഈ സാഹചര്യം പരിഗണിച്ച് ജീവനക്കാര്‍ക്ക് അടിയന്തിരമായി ശമ്പളം നല്‍കുന്നതിന് ആവശ്യമായ തുടര്‍ പ്രവര്‍ത്തന അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എന്‍.ജി.ഒ. അസോസിയേഷന് നടത്തിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മുവാറ്റുപുഴ എം.എല്‍.എ. ഡോ. മാത്യു കുഴല്നാടന് ധനകാര്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ഇടപെടലുകളാണ് ജീവനക്കാര്‍ക്ക് ഈസ്റ്ററിന് മുമ്പ് ശമ്പളം ലഭിക്കുവാന്‍ ഇടയാക്കിയത്.


