ക്രിസ്മസ് പുതുവത്സര ബമ്പര്‍ കോട്ടയം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്ക്. കുടയംപടി ഒളിപ്പറമ്പില്‍ സദന് ഇപ്പോഴും ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ അമ്പരപ്പിലാണ്. 12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിംങ് തൊഴിലാളിയായ സദനെ തേടിയെത്തിയിരിക്കുന്നത്.
കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്വന് എന്ന വില്‍പ്പനക്കാരനില്‍ നിന്നും സദന് വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്വന് ലോട്ടറി എടുത്തത്. പെയിന്റിംങ് തൊഴിലാളിയായ സദന് കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്.
കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദന് താമസിക്കുന്നത്. ഈ വീട്ടിലേയ്ക്കാണ് ഇപ്പോള്‍ ഭാഗ്യദേവത എത്തിയിരിക്കുന്നത്. ഈ ആഹ്ലാദത്തിലാണ് സദന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷ് സദനും , സഞ്ജയ് സദനും.