തിരുവല്ല: കേരള ഗ്രന്ഥശാല ദിനം തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയില്‍ ദീപം തെളിയിച്ച് ആചരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി എ റെജി കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് വര്‍ഗീസ് അധ്യഷനായി. ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ഡോ: ആര് വിജയമോഹന് സന്ദേശം നല്കി. ജി സുനില്‍, അജി തമ്പാന്, പ്രേംകുമാര്‍, ജയാസന്തോഷ് എന്നിവര്‍ സംസാരിച്ചു.

