തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്വപ്ന സുരേഷിനൊപ്പം പൊലീസിന്റെ സെല്‍ഫി. ആറ് വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്തു. വനിതാ പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത്. സംഭവം വിവാദമായതോടെ ആറു വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥരുെട താക്കീത്. വകുപ്പുതല അന്വേഷണം തുടരുന്നു. അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്.
സ്വപ്ന ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സെല്‍ഫി എടുത്തത്. ഒരു സമയം മൂന്ന് പേരാണ് സ്വപ്നയ്ക്കൊപ്പം ഉണ്ടാകുക. മൂന്ന് പേര് ഡ്യൂട്ടി കഴിഞ്ഞ് നില്‍ക്കുകയും മറ്റ് മൂന്ന് പേര് ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെല്‍ഫിയെടുത്തത്. വിവാദ സെല്‍ഫി രഹസ്യമായാണ് പൊലീസ് സൂക്ഷിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്തെ പൊലീസുകാരുടെ ഫോണ്‍ കോളുകളും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്കി.
ഇതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളില്‍ നിന്നു സ്വപ്ന സുരേഷ് ഫോണ്‍ ചെയ്തില്ലെന്ന് നഴ്സുമാര്‍ മൊഴി നല്കി. ഇന്റലിജന്‍സ് അന്വേഷണത്തിലും ഫോണ്‍ വിളിച്ചതായി സൂചനയില്ല. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ഇന്ന് ജയില്‍വകുപ്പിന് കൈമാറും.
ആശുപത്രിയില്‍ വച്ച് സ്വപ്ന ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്നു സൂചനയുണ്ടായിരുന്നു. വനിതാ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടുകയും ചെയ്തു. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാല്‍, അവരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച സൂചന
സ്വപ്ന മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ 6 ദിവസങ്ങളില്‍ വനിതാ സെല്ലില്‍ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോണ്‍വിളി വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്പെഷല്‍ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.